മാരുതി കാറുകള്‍ക്ക് ഇന്ത്യയില്‍ വില കൂട്ടി

0

ന്യൂഡല്‍ഹി:  മാരുതി കാറുകള്‍ക്ക് പതിനായിരം രൂപ വരെയാണ് കമ്ബനി വില കൂട്ടിയിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളാണ് മാരുതി. വിപണിയിലെ ഒട്ടുമിക്ക ശ്രേണിയിലും കമ്ബനിക്ക് സാന്നിധ്യമുണ്ട്. പ്രാരംഭ ആള്‍ട്ടോ 800 മുതല്‍ സിയാസ് സെഡാന്‍ വരെ നീളും ഇന്ത്യയില്‍ മാരുതി കാറുകളുടെ നിര. ജനുവരി പത്തു മുതല്‍ പുതുക്കിയ വില കാറുകളില്‍ പ്രാബല്യത്തില്‍ വന്നു. നിര്‍മ്മാണ ഘടകങ്ങള്‍ക്ക് ചിലവ് ഉയര്‍ന്നതും രൂപയുടെ മൂല്യമിടിഞ്ഞതും ഇന്ധനവിലയില്‍ സംഭവിക്കുന്ന ചാഞ്ചാട്ടങ്ങളും വില കൂട്ടാനുള്ള കാരണങ്ങളായി കമ്ബനി അറിയിച്ചു.

 

Leave A Reply

Your email address will not be published.