നീ​ര​ജ് മാ​ധ​വ് സം​വി​ധാ​യകന്‍ ആകുന്നു

0

നീ​ര​ജ് മാ​ധ​വ് സം​വി​ധാ​യകന്‍ ആകുന്നു. ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ കൂ​ടി​യാ​ണ് സം​വി​ധാ​യ​ക​നാ​യി അ​ര​ങ്ങേ​റ്റം കു​റി​ക്കു​വാ​നു​ള്ള തീ​രു​മാ​നം താ​രം വ്യ​ക്ത​മാ​ക്കി​യ​ത്. സ​ഹോ​ദ​ര​ന്‍ ന​വ​നീ​ത് മാ​ധ​വും നീ​ര​ജി​നൊ​പ്പം സം​വി​ധാ​ന പ​ങ്കാ​ളി​യാ​കും. സം​ഗീ​ത​ത്തി​നും ആ​ക്ഷ​നും പ്ര​ധാ​ന്യം ന​ല്‍​കു​ന്ന ചി​ത്ര​മാ​ണി​ത്. സി​നി​മ​യെ​കു​റി​ച്ചു​ള്ള കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ഉ​ട​ന്‍ ത​ന്നെ പു​റ​ത്തു​വി​ടു​മെ​ന്നാ​ണ് ഇ​രു​വ​രും അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

വലിയ ഉത്തരവാദിത്തം ആണെന്നറിയാം, കഴിഞ്ഞ അഞ്ചുവര്‍ഷകാലയളവില്‍ സിനിമയില്‍ നിന്ന് മനസ്സിലാക്കിയതും പകര്‍ന്ന് കിട്ടിയതും കണ്ടതും കേട്ടതും പറ്റിയ തെറ്റുകളില്‍ നിന്ന് പഠിച്ചതും എല്ലാം ഒരു സിനിമ സംവിധാനം ചെയ്യാനുള്ള ഊര്‍ജം തരികയായിരുന്നു. എനിക്ക് മുന്‍പേ അഭിനേതാവായി ആദ്യം സിനിമയില്‍ വന്ന അനിയന്‍ നവനീത് മാധവ് അവന്റെ അനുഭവങ്ങളും ആശയങ്ങളുമായി ഈ സംരംഭത്തില്‍ പങ്കാളിയായി കൂയെയുണ്ട് എന്നതാണ് മറ്റൊരു സന്തോഷം. പലരും ചോദിക്കാറുണ്ട് എപ്പോഴാണ് ആദ്യത്തെ സിനിമ സംവിധാനം ചെയ്യുന്നതെന്ന്.2019 ആണ് അതിന്റെ സമയം എന്നാണ് തോന്നുന്നത്. ഞങ്ങള്‍ രണ്ട് പേരും കൂടി ഒരു കൊച്ചു സിനിമ സംവിധാനം ചെയ്യാന്‍ പോവുകയാണ്. കുറച്ച്‌ നാളുകളായി ഞങ്ങള് ചെയ്യണം ചെയ്യണം എന്ന് ആഗ്രഹിക്കുന്ന പ്രോജക്ടായിരുന്നു ഇത്.- നീരജ് പറഞ്ഞു

Leave A Reply

Your email address will not be published.