രജനീകാന്തിന്‍റെ പേട്ട 100 കോടി ക്ലബ്ബില്‍

0

കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത രജനികാന്ത് ചിത്രം പേട്ട ആഗോള ബോക്‌സ് ഓഫിസില്‍ 100 കോടിക്ക് മുകളില്‍ ഗ്രോസ് കളക്ഷന്‍ നേടി. 4 ദിവസം കൊണ്ടാണ് പേട്ട ഈ നേട്ടം സ്വന്തമാക്കിയത്. സണ്‍പിക്‌ചേര്‍സ് നിര്‍മിച്ച ചിത്രത്തിന് കേരള ബോക്‌സ് ഓഫിസിലും ആഗോള സെന്ററുകളിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം സിമ്രാന്‍ നായിക വേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകത ചിത്രത്തിനുണ്ട്. ത്രിഷയാണ് മറ്റൊരു നായിക.
വിജയ് സേതുപതിയും ശശികുമാറും മേഘ ആകാശും ബോബി സിംഹയും മെര്‍ക്കുറി ഫെയിം സന്നത് റെഡ്ഡിയും പ്രധാന വേഷങ്ങള്‍ ചെയ്യുന്നു. മലയാളത്തില്‍ നിന്ന് മണികണ്ഠന്‍ ആചാരിയും ചിത്രത്തിന്റെ ഭാഗമാണ്. മോഡേണ്‍ സ്‌റ്റൈലിലും നാടന്‍ തമിഴ് ലുക്കിലും ചിത്രത്തില്‍ രജനി എത്തുന്നുണ്ട്.

Leave A Reply

Your email address will not be published.