പൊങ്കല്‍ പ്രമാണിച്ച്‌ സംസ്ഥാനത്തെ ആറ് ജില്ലകള്‍ക്ക് നാളെ അവധി

0

തിരുവനന്തപുരം: പൊങ്കല്‍ മഹോത്സവം പ്രമാണിച്ച്‌ സംസ്ഥാനത്തെ ആറ് ജില്ലകള്‍ക്ക് നാളെ അവധി. കേരളവുമായി തമിഴ്‌നാട് അതിര്‍ത്തി പങ്കിടുന്ന ജില്ലകള്‍ക്കാണ് സര്‍ക്കാര്‍ അവധി നല്‍കിയിരിക്കുന്നത്. തമിഴ്‌നാട്ടിലെ ഏറ്റവും വലിയ ഉത്സവമാണ് പൊങ്കല്‍. നാല് ദിവസങ്ങളിലായാണ് പൊങ്കല്‍ ആഘോഷങ്ങള്‍ നടക്കുക. തിരുവനന്തപുരം, കൊല്ലം, പാലക്കാട്, വയനാട്, ഇടുക്കി, പത്തനംതിട്ട എന്നീ ജില്ലകള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

Leave A Reply

Your email address will not be published.