യാമ്ബു പുഷ്പമേള ഫെബ്രുവരി 28 ന് ആരംഭിക്കുന്നു

0

സൗദി അറേബ്യ : പതിമൂന്നാമത് യാമ്ബു പുഷ്പമേള ഫെബ്രുവരി 28 ന് ആരംഭിക്കുമെന്ന് സംഘാടക സമിതി അധ്യക്ഷന്‍ എന്‍ജി. സ്വാലിഹ് അല്‍ സഹ്‌റാനി അറിയിച്ചു. യാമ്ബു റോയല്‍ കമീഷന്‍ ഒരുക്കുന്ന മേള മാര്‍ച്ച്‌ 30 വരെ തുടരും. പതിവുപോലെ വിപുലമായ ഒരുക്കങ്ങളാണ് നടന്നുവരുന്നത്. സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ വ്യത്യസ്​തമായ പരിപാടികള്‍ ഒരുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. പ്രകൃതി വിഭവങ്ങളോടും സസ്യങ്ങളോടും പൂക്കളോടും ഉണ്ടാവേണ്ട സ്‌നേഹം സമൂഹത്തില്‍ വളര്‍ത്തിക്കൊണ്ടു വരികയാണ് മേളയുടെ ലക്ഷ്യം. വൈവിധ്യമാര്‍ന്ന പൂക്കളുടെ അപൂര്‍വ ശേഖരം മേളയില്‍ ഉണ്ടാവും.

Leave A Reply

Your email address will not be published.