സൗഹൃദം ശക്തമാക്കാന്‍ തീരുമാനിച്ച് യു.എസും ഖത്തറും

0

ദോഹ : തന്ത്രപ്രധാന മേഖലകളില്‍ യു.എസും ഖത്തറും ഒന്നിയ്ക്കുന്നു. ദോഹയില്‍ യുഎസ്, ഖത്തര്‍ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്ത രണ്ടാമത് ‘സ്ട്രാറ്റജിക് ഡയലോഗ്’ ല്‍ വച്ചാണ് തന്ത്രപ്രധാന മേഖലകളില്‍ സൗഹൃദം ശക്തമാക്കാന്‍ ഇരു രാജ്യങ്ങളും തീരുമാനിച്ചത്. സാമ്ബത്തികം, വാണിജ്യം, സാംസ്‌കാരികം, വിദ്യാഭ്യാസം, രാഷ്ട്രീയം, പ്രതിരോധം, കായികം തുടങ്ങിയ ഏഴു വിഷയങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുക. ഇവ മുന്‍ നിര്‍ത്തിയാണ് ഖത്തര്‍ അമേരിക്ക ചര്‍ച്ചകള്‍ നടന്നതെന്ന് ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍ താനി പറഞ്ഞു

 

Leave A Reply

Your email address will not be published.