ഇറാനിയന്‍ സൈനിക വിമാനം തകര്‍ന്നുവീണ് 15 പേര്‍ മരിച്ചു

0

ടെഹ്റാന്‍: പത്തുവര്‍ഷത്തിലധികം പഴക്കമുള്ള ഇറാനിയന്‍ ബോയിംഗ് 707 സൈനിക വിമാനം തകര്‍ന്നുവീണ് 15 പേര്‍ മരിച്ചു. കിര്‍ഗിസ്ഥാന്‍ തലസ്ഥാനമായ ബിഷ്​കെക്കില്‍ നിന്ന്​ മാംസവുമായി ഇറാനിലേക്ക് തിരിച്ച വിമാനമാണ് അപകടത്തില്‍ പെട്ടത്. പയാം അന്താരാഷ്​ട്ര വിമാനത്താവളത്തില്‍ ഇറങ്ങേണ്ട വിമാനം മോശം കാലാവസ്​ഥയെ തുടര്‍ന്ന്​​ ഫാത്തില്‍ ഇറങ്ങിയതെന്നാണ്​ സൂചന​. വിമാനം നിറുത്തുന്നതിനിടെ ​റണ്‍വേയില്‍ നിന്ന്​ തെന്നിമാറി സമീപത്തുള്ള കെട്ടിടത്തില്‍ ഇടിക്കുകയായിരുന്നു. ടെഹ്​റാനില്‍ നിന്ന്​ 40 കിലോമീറ്റര്‍ അകലെ കരാജിലെ ഫാത്ത്​ വിമാനത്താവളത്തില്‍ ടെഹ്​റാന്‍ പ്രാദേശിക സമയം രാവിലെ 8.30നാണ്​​ ദുരന്തമുണ്ടായത്​. വിമാനം ആരുടെ ഉടമസ്​ഥതയിലാണെന്ന കാര്യത്തില്‍ വ്യക്തതയായിട്ടില്ല. കിര്‍ഗിസ്​സ്ഥാന്‍റെ ഉടമസ്ഥതയിലാണെന്ന് ഇറാന്‍ സിവില്‍ ഏവിയേഷന്‍ വിഭാഗം വക്താവ്​ പറയുന്നു. എന്നാല്‍ പ്രവര്‍ത്തിപ്പിക്കുന്നത്​ ഇറാ​​​ന്‍റെ പയാം എയര്‍ ആണെന്ന്​ ഇറാന്‍ മാനസ്​ വിമാനത്താവള അധികൃതര്‍ പ്രതികരിച്ചു.

Leave A Reply

Your email address will not be published.