ഹരിവരാസനം പുരസ്‌കാരം ഗായിക പി സുശീലയ്ക്ക്

0

സന്നിധാനം: ഹരിവരാസനം പുരസ്‌കാരം ഗായിക പി സുശീലയ്ക്ക് സമ്മാനിച്ചു. അയ്യപ്പസന്നിധില്‍ തനിക്ക് ലഭിച്ച ഈ പുസ്‌കാരം ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയാണെന്ന് പി സുശീല പറഞ്ഞു. സന്നിധാനത്തെ വലിയ നടപ്പന്തലിലാണ് പുരസ്‌കാര ദാന ചടങ്ങ് നടന്നത്. ദേവസ്വം മന്ത്രി കടംകം പള്ളി സുരേന്ദ്രനാണ് പുരസ്‌കാരം നല്‍കിയത്. ചടങ്ങില്‍ രാജു എബ്രഹാം അധ്യക്ഷനായി. കൂടാതെ പമ്ബയില്‍ പുനര്‍നിര്‍മ്മാണം നടത്തിയ ടാറ്റ പ്രോജക്‌ട് കമ്ബനിക്കുള്ള ദേവസ്വം ബോര്‍ഡ് ഉപഹാരം ടാറ്റ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ സത്യനാരായണയ്ക്ക് മന്ത്രി സമ്മാനിച്ചു.
ദേവസ്വം പ്രസിഡന്റ് എ പത്മകുമാര്‍, ബോര്‍ഡംഗങ്ങള്‍,റിട്ട ജസ്റ്റിസ് അരിജിത് പസായത്ത്, ഹൈക്കോടതി നിരീക്ഷക സമിതിയംഗങ്ങള്‍ ദേവസ്വം കമ്മീഷണര്‍ എന്‍ വാസു, സ്‌പെഷ്യല്‍ കമ്മീഷണര്‍ എം മനോജ് എന്നിവര്‍ പരിപാടിയില്‍ സംസാരിച്ചു.
2012 മുതലാണ് ഹരിവരാസനം പുരസ്‌കാരം നല്‍കി വരുന്നത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

Leave A Reply

Your email address will not be published.