ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ സര്‍വീസുകള്‍ക്കു നിയന്ത്രണം

0

യു എ ഇ : ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ റണ്‍വേ അറ്റകുറ്റപ്പണിക്കായി ഭാഗികമായി അടയ്ക്കുന്നതിനാല്‍ വിമാന സര്‍വീസുകള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തും. 48 വിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തിവയ്ക്കും. തെക്കുഭാഗത്തെ റണ്‍വേ ഏപ്രില്‍ 16 മുതല്‍ മേയ് 30വരെയാണ് അടയ്ക്കുക. ഈ കാലയളവില്‍ എമിറേറ്റ്സ് വിമാനങ്ങളുടെ സര്‍വീസില്‍ 25% കുറവുണ്ടാകുമെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍ പ്രസിഡന്റ് സര്‍ ടിം ക്ലാര്‍ക് പറഞ്ഞു. ഏതെങ്കിലും ഒരു മേഖലയെ ബാധിക്കാത്ത വിധം മൊത്തം സര്‍വീസുകള്‍ പുനഃക്രമീകരിക്കും. എല്ലാ റണ്‍വേകളും പ്രവര്‍ത്തനസജ്ജമായശേഷം വിവിധ സെക്ടറുകളിലേക്കു കൂടുതല്‍ സര്‍വീസുകള്‍ തുടങ്ങും. 2019-2020 സാമ്ബത്തിക വര്‍ഷത്തില്‍ 6 പുതിയ എ380 എയര്‍ബസുകള്‍ എമിറേറ്റ്സിന്റെ ഭാഗമാകും. പഴയ 7 ബോയിങ് 777 വിമാനങ്ങള്‍ ഒഴിവാക്കുമെന്നും വ്യക്തമാക്കി.

Leave A Reply

Your email address will not be published.