പ്രധാനമന്ത്രി ഇന്ന് കേരളത്തിലെത്തും

0

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. കൊല്ലത്ത് ബൈപ്പാസ് ഉദ്ഘാടനവും ബി.ജെ.പി. പൊതുസമ്മേളനവും തിരുവനന്തപുരത്ത് ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ സ്വദേശ് ദര്‍ശന്‍ പദ്ധതിയുടെ ഉദ്ഘാടനവും കഴിഞ്ഞ് അദ്ദേഹം മടങ്ങും. തിരുവനന്തപുരത്ത് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ചടങ്ങ് രാത്രി 7.15-നാണ്. ക്ഷേത്രദര്‍ശനത്തിനുശേഷം എട്ടുമണിക്ക് എയര്‍ ഫോഴ്‌സ് ടെക്‌നിക്കല്‍ ഏരിയയില്‍നിന്ന് ഡല്‍ഹിയിലേക്ക് മടങ്ങും. വൈകീട്ട് നാലിന് തിരുവനന്തപുരം എയര്‍ ഫോഴ്‌സ് ടെക്‌നിക്കല്‍ ഏരിയയില്‍ വിമാനമിറങ്ങുന്ന മോദി ഹെലികോപ്റ്ററില്‍ കൊല്ലത്തേക്ക് തിരിക്കും. 4.50-ന് ആശ്രമം മൈതാനത്ത് നടക്കുന്ന ചടങ്ങില്‍ കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. 5.30-ന് കൊല്ലം കന്റോണ്‍മെന്റ് ഗ്രൗണ്ടില്‍ ബി.ജെ.പി. പൊതുസമ്മേളനത്തിലും പങ്കെടുക്കും.

Leave A Reply

Your email address will not be published.