ആലപ്പാട് ഖനനം; മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ഉന്നത തല യോഗം

0

തിരുവനന്തപുരം: ആലപ്പാട് ഖനന വിഷയത്തില്‍ മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നത ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗമാണ് ചേരുന്നത്. വൈകിട്ട് മൂന്നിന് ഉന്നത ഉദ്യോഗസ്ഥരുടെയും നാലിന് ജനപ്രതിനിധികളുടെയും യോഗം ചേരും. മുഖ്യമന്ത്രിക്കു പുറമേ വ്യവസായ മന്ത്രി ഇ.പി ജയരാജനും മന്ത്രി മെഴ്‌സിക്കുട്ടി അമ്മയും യോഗത്തില്‍ പങ്കെടുക്കും. പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത തരത്തിലാണോ ഖനനം എന്നത് യോഗം പരിശോധിക്കും. ആലപ്പാട്ടെ ഖനനം സംബന്ധിച്ച നിയമസഭാ പരിസ്ഥിതി സമിതി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കുന്നതിന്‍റെ സാധ്യതകളും യോഗത്തില്‍ ചര്‍ച്ചയാകും. കൊല്ലത്തു നിന്നുള്ള എംഎല്‍എമാര്‍, എംപിമാര്‍, ജില്ലാ കളക്ടര്‍, പഞ്ചായത്ത്,ബ്ലോക്ക് അംഗങ്ങള്‍ എന്നിവരെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.