ഏ​ഷ്യ​ന്‍ ക​പ്പ് ഫു​ട്ബോ​ള്‍ മത്സരത്തില്‍ ഖ​ത്ത​ര്‍ നാ​ളെ സൗ​ദിയെ നേരിടും

0

ദോ​ഹ: യു ​എ ഇ​യി​ല്‍ ന​ട​ക്കു​ന്ന ഏ​ഷ്യ​ന്‍ ക​പ്പ് ഫു​ട്ബോ​ള്‍ മത്സരത്തില്‍ ഗ്രൂ​പ്പ് ഇ​യി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ ഖ​ത്ത​ര്‍ നാ​ളെ അ​യ​ല്‍​രാ​ജ്യ​വും ഉ​പ​രോ​ധ​രാ​ജ്യ​വു​മാ​യ സൗ​ദി അ​റേ​ബ്യ​ക്കെ​തി​രെ പോരാടാനിറങ്ങുന്നു . കേ​വ​ലം മ​ത്സ​ര​മെ​ന്ന​തി​ലു​പ​രി ഏ​റെ രാ​ഷ്ട്രീ​യ പ്രാ​ധാ​ന്യ​ത്തോ​ടെ​യാ​ണ് ക​ളി പ്രേ​മി​ക​ളും നി​രീ​ക്ഷ​ക​രും ഇതിനെ നോ​ക്കി​ക്കാ​ണു​ന്ന​ത്. ക​ളി​ക്ക​ള​ത്തി​ല്‍ ഖത്തര്‍ ക്യാ​പ്റ്റ​ന്‍ ഹ​സ​ന്‍ അ​ല്‍ ഹൈ​ദൂ​സും സൗ​ദി ക്യാ​പ്റ്റ​ന്‍ ഒ​മ​ര്‍ ഹ​വ്സാ​വി​യും പ​ര​സ്​​പ​രം ഹ​സ്​​ത​ദാ​നം ചെ​യ്ത് പ​താ​ക​ക​ള്‍ കൈ​മാ​റു​ന്ന നി​മി​ഷ​ത്തി​ലേ​ക്ക് ലോ​കം ഉ​റ്റു​നോ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

Leave A Reply

Your email address will not be published.