രഞ്ജി ട്രോഫിയില്‍ ഗുജറാത്തിന് ബാറ്റിങ് തകര്‍ച്ച

0

കേരളത്തിനെതിരെ രഞ്ജി ട്രോഫിയില്‍ ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച ഗുജറാത്തിനും ബാറ്റിങ് തകര്‍ച്ച. വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ കേരളത്തെ 185ന് പുറത്താക്കി. ഗുജറാത്തിന് തുടക്കത്തില്‍ തന്നെ ഓപ്പണര്‍മാരെ നഷ്ടമായി. എട്ട് റണ്‍സെടുത്ത പഞ്ചലിനെ പുറത്താക്കി സന്ദീപ് വാര്യര്‍ വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ചു. കാഥന്‍ പട്ടേലിനെയും സന്ദീപ് തന്നെ പുറത്താക്കിയതോടെ ഗുജറാത്ത് തകര്‍ച്ചയിലേക്ക് നീങ്ങി. എന്നാല്‍ പിന്നാലെ എത്തിയ ഗുജറാത്ത് നായകന്‍ പാര്‍ത്ഥീവ് പട്ടേല്‍ ഏകദിന ശൈലിയില്‍ ബാറ്റ് വീശിയതോടെ ഗുജറാത്ത് സ്കോര്‍ബോര്‍ഡില്‍ കാര്യമായ ചലനങ്ങളുണ്ടായി. എന്നാല്‍ 43 റണ്‍സില്‍ പാര്‍ത്ഥീവിന്റെ പോരാട്ടം ബേസില്‍ തമ്ബി അവസാനിപ്പിച്ചു. രാഹുലിനെയും ബേസില്‍ തമ്ബി തന്നെയാണ് പുറത്താക്കിയത്. നേരത്തെ കേരളത്തിന്റെ ആദ്യ ഇന്നിങ്സ് 185 റണ്‍സിന് അവസാനിക്കുകയായിരുന്നു.

Leave A Reply

Your email address will not be published.