കെഎസ്‌ആര്‍ടിസി സമരത്തിനെതിരെ ഹൈക്കോടതി

0

കൊച്ചി : കെഎസ്‌ആര്‍ടിസി നടത്തുന്ന സമരത്തിനെതിരെ ഹൈക്കോടതി രംഗത്ത്. സമരം നടത്തുന്നതിനായി നേരത്തെ നോട്ടീസ് നല്‍കി എങ്കിലും പണിമുടക്ക് നടത്താനുള്ള അനുമതി ഇല്ല എന്ന് കോടതി പറഞ്ഞുനിയമപരമായി പരിഹാരം ഉള്ളപ്പോള്‍ നാട്ടുകാരെ കാണിക്കുന്നതിന് വേണ്ടിയുള്ള സമരം നടത്തേണ്ടതുണ്ടോയെന്നും കോടതി ചോദിച്ചു. അതേ സമയം കോടതി സമരം നീട്ടിവെച്ചു കൂടേയെന്നും ചോദിച്ചു. യാത്രക്കാരുടെ അവകാശങ്ങള്‍ ആണ് പരിഗണിക്കേണ്ടത് എന്നും അതിനാല്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ശ്രമിക്കുകയല്ലേ വേണ്ടതെന്നും കോടതി പറഞ്ഞു .

Leave A Reply

Your email address will not be published.