ഇന്ത്യ, ഓസ്ട്രേലിയ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക്‌ ജയം

0

ഇന്ത്യ, ഓസ്ട്രേലിയ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക്‌ 6 വിക്കറ്റ്‌ ജയം. ചെയിസിംഗില്‍ കോലിക്ക് സെഞ്ച്വറി. അഡ്‌ലെയ്ഡില്‍ നടന്ന് ഏകദിനത്തില്‍ ആറ് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്ബരയില്‍ ഇന്ത്യ ഒപ്പമെത്തി. സിഡ്‌നിയില്‍ നടന്ന ആദ്യ മത്സരത്തില്‍ ആതിഥേയര്‍ക്കായിരുന്നു വിജയം. അഡ്‌ലെയ്ഡില്‍ ഷോണ്‍ മാര്‍ഷിന്റെ സെഞ്ചുറി കരുത്തില്‍ 298 റണ്‍സാണ് ഓസീസ് പടുത്തുയര്‍ത്തിയത്. എന്നാല്‍ വിരാട് കോലിയുടെ സെഞ്ചുറിയിലൂടെ (112 പന്തില്‍ 104) ഇന്ത്യ മറുപടി നല്‍കിയപ്പോള്‍ 49.2 ഓവറില്‍ ഇന്ത്യ വിജയം സ്വന്തമാക്കി. മുന്‍ ക്യാപ്റ്റന്‍ എം.എസ് ധോണിയുടെ (54 പന്തില്‍ 55 ) ഇന്നിങ്‌സും നിര്‍ണായകമായി. കോലിക്ക് പുറമെ ശിഖര്‍ ധവാന്‍ (28 പന്തില്‍ 32), രോഹിത് ശര്‍മ (52 പന്തില്‍ 43), അമ്ബാടി റായുഡു (24) എന്നിവരുടെ വിക്കറ്റാണ് ഇന്ത്യക്ക നഷ്ടമായത്. ദിനേശ് കാര്‍ത്തിക് ( 14പന്തില്‍ 25) പുറത്താവാതെ നിന്നു. ജേസണ്‍ ബെഹ്‌റന്‍ഡോര്‍ഫ്, മാര്‍കസ് സ്റ്റോയ്‌നിസ്, ഗ്ലെന്‍ മാക്സ്വെല്‍, റിച്ചാര്‍ഡ്‌സണ്‍ എന്നിവര്‍ക്കാണ് വിക്കറ്റ്. മത്സരം സാക്ഷിയായത് കോഹ്‌ലിയുടെ 39ാം സെഞ്ച്വറിക്ക്.

Leave A Reply

Your email address will not be published.