കവസാക്കിയുടെ പുതിയ നിഞ്ച ZX-6R ഇന്ത്യയില്‍

0

വാഹനപ്രേമികള്‍ക്കായി കവസാക്കിയുടെ പുതിയ നിഞ്ച ZX-6R ഇന്ത്യയില്‍ പുറത്തിറങ്ങി. 10.49 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. ഫ്രെബ്രുവരിയോടെ ഉപഭോക്താക്കള്‍ക്ക് കൈമാറി തുടങ്ങും. അലൂമിനിയം ഫ്രെയ്മില്‍ നിര്‍മിച്ച പുതിയ ZX-6R ന് 2025 എംഎം നീളവും 710 എംഎം വീതിയും 1100 എംഎം ഉയരവുമാണുള്ളത്. 196 കിലോഗ്രാമാണ് വാഹനത്തിന്റെ ആകെ ഭാരം.

ട്വിന്‍ എല്‍ഇഡി ഹെഡ്‌ലാമ്ബ്, എല്‍ഇഡി ടെയില്‍ലൈറ്റ്, അനലോഗ് ടാക്കോമീറ്ററോടുകൂടിയ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് പാനല്‍, സിംഗിള്‍ സീറ്റ്, സൈഡ് മൗണ്ടഡ് എക്‌സ്‌ഹോസ്റ്റ്, ഗ്രാഫിക്സ് ഡിസൈന്‍ നല്‍കിയിട്ടുള്ള സൈഡ് മാസ്‌കുകള്‍ എന്നിവ കാഴ്ചയില്‍ ZX-6R-നെ മനോഹരമാക്കും. അഡ്ജസ്റ്റ് ചെയ്യാവുന്ന ബ്രേക്ക്-ക്ലച്ച്‌ ലിവര്‍, കവസാക്കി ട്രാക്ഷന്‍ കണ്‍ട്രോള്‍, കവസാക്കി ക്വിക്ക് ഷിഫ്റ്റര്‍ തുടങ്ങിയ സംവിധാനങ്ങളും വാഹനത്തിലുണ്ട്.

636 സിസി ഇന്‍-ലൈന്‍ ഫോര്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 13,500 ആര്‍പിഎമ്മില്‍ 134 ബിഎച്ച്‌പി പവറും 11,000 ആര്‍പിഎമ്മില്‍ 70.8 എന്‍എം ടോര്‍ക്കുമേകുന്നതാണ് എന്‍ജിന്‍.

Leave A Reply

Your email address will not be published.