കോട്ടയം നസീര്‍ സംവിധായകനാകുന്നു

0

കൊച്ചി: ചലച്ചിത്രനടനും മിമിക്രി കലാകാരനുമായ കോട്ടയം നസീര്‍ സംവിധാനത്തിലേക്കും. കോട്ടയം നസീര്‍ ആദ്യമായി സംവിധാനം ചെയ്യുന്നത് ‘കുട്ടിച്ചന്‍’ എന്ന ഹ്രസ്വചിത്രമാണ്. നസീര്‍ തന്നെ കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം ഫെബ്രുവരി ആദ്യവാരം പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. 15 മിനിറ്റാണ് ചിത്രത്തിന്‍റെ ദൈര്‍ഘ്യം. ‘കുട്ടിച്ചന്‍’ എന്ന മലയോര കര്‍ഷന്‍റെ ജീവിതം പറയുന്ന ചിത്രത്തിന്‍റെ അവസാന ഭാഗത്ത് മോഹന്‍ലാല്‍ സംഭാഷണം നല്‍കിയിട്ടുണ്ട്. ജാഫര്‍ ഇടുക്കി, മാലാ പാര്‍വതി, മായാ മറിയ തുടങ്ങിയവരാണ് അഭിനേതാക്കള്‍. ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഫെയ്‌സ്ബുക്കിലൂടെ മമ്മൂട്ടി റിലീസ് ചെയ്യും. 21ന് സുഹൃത്തുക്കള്‍ക്കും മറ്റുമായി എറണാകുളത്ത് പ്രിവ്യൂ ഷോ നടത്തുെമന്നും കോട്ടയം നസീര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Leave A Reply

Your email address will not be published.