പ്ര​ധാ​ന​മ​ന്ത്രി ഡ​ല്‍​ഹി​യിലേക്ക് മ​ട​ങ്ങി

0

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ന്ദ​ര്‍​ശ​നം പൂ​ര്‍​ത്തി​യാ​ക്കി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഡ​ല്‍​ഹി​ക്ക് മ​ട​ങ്ങി. ചൊ​വ്വാ​ഴ്ച രാ​ത്രി 8.40 ന് ​തി​രു​വ​ന ന്ത​പു​രം എ​യ​ര്‍​ഫോ​ഴ്സ് ടെ​ക്നി​ക്ക​ല്‍ ഏ​രി​യ​യി​ല്‍ നി​ന്ന് പ്ര​ത്യേ​ക വി​മാ​ന​ത്തി​ലാ​ണ് ഡ​ല്‍​ഹി​യി​ലേ​ക്ക് മ​ട​ങ്ങി​യ​ത്. വൈ​കു​ന്നേ​രം 4.05ന് ​തി​രു​വ​ന​ന്ത​പു​രം എ​യ​ര്‍​ഫോ​ഴ്സ് ടെ​ക്നി​ക്ക​ല്‍ ഏ​രി​യ​യി​ല്‍ എ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി​യെ ഗ​വ​ര്‍​ണ​ര്‍ പി. ​സ​ദാ​ശി​വം, മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍, കേ​ന്ദ്ര​മ​ന്ത്രി അ​ല്‍​ഫോ​ണ്‍​സ് ക​ണ്ണ​ന്താ​നം, മേ​യ​ര്‍ വി.​കെ. പ്ര​ശാ​ന്ത്, ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സ്, എ​യ​ര്‍ ഓ​ഫീ​സ​ര്‍ ക​മാ​ന്‍​ഡിം​ഗ് ഇ​ന്‍ ചീ​ഫ് എ​യ​ര്‍ മാ ​ര്‍​ഷ​ല്‍ ബി. ​സു​രേ​ഷ്, സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ തു​ട​ങ്ങി​യ​വ​ര്‍ ചേ​ര്‍​ന്ന് സ്വീ​ക​രി​ച്ചു. തു​ട​ര്‍​ന്ന്, 4.10ന് ​ഹെ​ലി​കോ​പ്റ്റ​ര്‍ മാ​ര്‍​ഗം കൊ​ല്ലം ആ​ശ്രാ​മം മൈ​താ​ന​ത്ത് എ​ത്തി 4.50ന് ​കൊ​ല്ലം ബൈ​പ്പാ​സി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. അ​തി​നു​ശേ​ഷം ക​ന്‍റോ​ണ്‍​മെ​ന്‍റ് മൈ​താ​ന​ത്ത് പൊ​തു​പ​രി​പാ​ടി​യി​ലും പ​ങ്കെ​ടു​ത്ത് തി​രു​വ​ന​ന്ത​പു​ര​ത്ത് ഹെ​ലി​കോ​പ്റ്റ​ര്‍ മാ​ര്‍​ഗം മ​ട​ങ്ങി​യെ​ത്തി​യാ​ണ് ശ്രീ​പ​ത്മ​നാ​ഭ സ്വാ​മി ക്ഷേ​ത്ര ത്തി​ലെ​ത്തി സ്വ​ദേ​ശ് ദ​ര്‍​ശ​ന്‍ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

Leave A Reply

Your email address will not be published.