പ്രധാനമന്ത്രിയുടെ പ്രസ്താവനക്കെതിരെ സീതാറാം യെച്ചൂരി

0

ന്യൂഡല്‍ഹി : ശബരിമല വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനക്കെതിരെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്തെത്തി. നരേന്ദ്രമോദിയുടെ പ്രസ്താവനക്കെതിരെ സുപ്രിംകോടതി സ്വമേധയാ കോടതി അലക്ഷ്യത്തിന് കേസെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സുപ്രിംകോടതി ഉത്തരവ് പാലിക്കാന്‍ നാം ബാധ്യസ്ഥരാണ്. പ്രധാനമന്ത്രി പദവിയില്‍ ഇരിക്കുന്ന ഒരാള്‍ ഭരണഘടനയെയും, കോടതി വിധിയെയും നിയമങ്ങളെയും എതിര്‍ത്ത് രംഗത്ത് വരുന്നത് ലജ്ജാകരമാണെന്നും യെച്ചൂരി ട്വിറ്ററില്‍ സന്ദേശത്തില്‍ അഭിപ്രായപ്പെട്ടു.ആള്‍ക്കൂട്ട നിയമമല്ല, രാജ്യത്ത് നിയമവാഴ്ചയാണ് നടപ്പാക്കേണ്ടത് എന്നും യെച്ചൂരി ട്വീറ്റ് ചെയ്തു. ഇന്നലെ ശബരിമലയില്‍ താനും തന്റെ പാര്‍ട്ടിയും ഭക്തര്‍ക്കൊപ്പമാണെന്ന നിലപാട് പ്രധാനമന്ത്രി എടുത്തിരുന്നു.

Leave A Reply

Your email address will not be published.