കെ​നി​യ​യി​ലെ ആ​ഡം​ബ​ര ഹോ​ട്ട​ലി​ല്‍ ഭീ​ക​രാ​ക്ര​മ​ണം

0

ന​യ്റോ​ബി: കെ​നി​യ​ന്‍ ത​ല​സ്ഥാ​ന​മാ​യ ന​യ്റോ​ബി​യി​ലെ ആ​ഡം​ബ​ര ഹോ​ട്ട​ലി​ല്‍ ഭീ​ക​രാ​ക്ര​മ​ണം. വെ​സ്റ്റ്ലാ​ന്‍​ഡ് മേ​ഖ​ല​യി​ലെ ഡു​സി​റ്റ്ഡി2 ഹോ​ട്ട​ലി​ലാ​ണ് ഭീ​ക​ര​ര്‍ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ബാ​ങ്കും മ​റ്റ് നി​ര​വ​ധി ഓ​ഫീ​സു​ക​ളും ഈ ​കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. സ്ഫോ​ട​ന​വും വെ​ടി​വ​യ്പും ഉ​ണ്ടാ​യ​തി​നെ​ത്തു​ട​ര്‍​ന്നു ജ​ന​ങ്ങ​ള്‍ പു​റ​ത്തേ​ക്കോ​ടി. ഹോ​ട്ട​ലി​ല്‍ എ​ത്ര​പേ​ര്‍ കു​ടു​ങ്ങി​യി​ട്ടു​ണ്ടെ​ന്നു വ്യ​ക്ത​മ​ല്ല. നി​ര​വ​ധി കാ​റു​ക​ള്‍ അ​ഗ്നി​ക്കി​ര​യാ​ക്ക​പ്പെ​ട്ടു. സ്ഫോ​ട​ക​വ​സ്തു നി​റ​ച്ച ഒ​രു കാ​ര്‍ ത​ങ്ങ​ള്‍ ത​ന്നെ ത​ക​ര്‍​ത്തെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു. സോ​മാ​ലി​യ​യി​ലെ അ​ല്‍​ഷ​ബാ​ബ് ഭീ​ക​ര​ഗ്രൂ​പ്പ് ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്തു. ഭീ​ക​രാ​ക്ര​മ​ണത്തില്‍ അ​ഞ്ചു​പേ​ര്‍ കൊ​ല്ല​പ്പെ​ട്ട​താ​യാ​ണ് വാ​ര്‍​ത്താ ഏ​ജ​ന്‍​സി റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​തെ​ങ്കി​ലും 14 പേ​ര്‍ കൊ​ല്ല​പ്പെ​ട്ട​താ​യി പോ​ലീ​സി​നെ ഉ​ദ്ധ​രി​ച്ചു​ള്ള റി​പ്പോ​ര്‍​ട്ടു​ക​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

Leave A Reply

Your email address will not be published.