ഐ എസ് എല്‍ സീസണ്‍ ഈ മാസം 25ന് പുനരാരംഭിക്കും

0

ഗുവാഹത്തി: ഏഷ്യന്‍ കപ്പ് ഇടവേളയ്ക്ക് ശേഷം ഐ എസ് എല്‍ സീസണ്‍ ഈ മാസം 25ന് പുനരാരംഭിക്കും. ഗുവാഹത്തിയില്‍ നോര്‍ത്ത് ഈസ്റ്റും ചെന്നൈയിന്‍ എഫ് സിയും തമ്മിലാകും 2019ലെ ആദ്യ മത്സരം. എ എഫ് സി കപ്പിലെ ഇന്ത്യയുടെ മത്സരങ്ങള്‍ക്ക് വേണ്ടിയായിരുന്നു ഐ എസ് എല്ലിന് ഇടവേള നല്‍കിയത്. ഡിസംബര്‍ 16നായിരുന്നു അവസാനമത്സരം നടന്നത്. 11 കളിയില്‍ 27 പോയിന്‍റുമായി ബംഗളുരു എഫ് സിയാണ് നിലവില്‍ ലീഗില്‍ മുന്നില്‍. ഒമ്ബത് പോയിന്‍റ് മാത്രമുള്ള കേരള ബ്ലാസ്റ്റേഴ്സ് നിലവില്‍ എട്ടാം സഥാനത്താണ്.

Leave A Reply

Your email address will not be published.