കേരള പ്രവാസി സംഘത്തിന്‍റെ അഞ്ചാമത് സംസ്ഥാന സമ്മേളനം ഇന്ന് കോഴിക്കോട്ട്

0

തിരുവനന്തപുരം: അഞ്ചാമത് കേരള പ്രവാസി സംഘത്തിന്‍റെ സംസ്ഥാന സമ്മേളനത്തിന് ഇന്ന് കോഴിക്കോട്ട് തുടക്കമാകും. ടാഗോര്‍ ഹാളില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം മന്ത്രി കെ ടി ജലീല്‍ ഉദ്ഘാടനം ചെയ്യും. 2002 ഒക്ടോബര്‍ 19 ന് കോഴിക്കോട് വെച്ച്‌ രൂപം കൊണ്ട കേരള പ്രവാസി സംഘത്തിന്‍റെ അഞ്ചാമത് സംസ്ഥാന സമ്മേളനമാണ് ജനുവരി 18 19 തീയതികളിലായി കോഴിക്കോട്ട് നടക്കുന്നത്. 19 ന് വൈകീട്ട് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ ടി പി രാമകൃഷ്ണന്‍ ,എ കെ ശശീന്ദ്രന്‍ , എളമരം കരീം എം പി തുടങ്ങിയവരും രണ്ട് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കും. സമ്മേളനത്തോടനുബന്ധിച്ച്‌ ആധുനിക കേരള സൃഷ്ടിയില്‍ പ്രവാസികളുടെ പങ്ക് എന്ന വിഷയത്തില്‍ സെമിനാറും സംഘടിപ്പിച്ചു.

Leave A Reply

Your email address will not be published.