അമിത്ഷായെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

0

ന്യൂഡല്‍ഹി: അമിത്ഷായെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പന്നിപ്പനി ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി. എത്രയുംവേഗം സുഖം പ്രാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
അദ്ദേഹത്തിന്‍റെ രോഗ വിവരം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങും സ്ഥിരീകരിച്ചിട്ടുണ്ട്. എത്രയും വേഗം അദ്ദേഹം സുഖം പ്രാപിക്കുന്നതിനുവേണ്ടി പ്രാര്‍ഥിക്കുന്നുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
പശ്ചിമബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കുന്നതിന്‍റെ ഭാഗമായി അമിത് ഷാ പങ്കെടുക്കുന്ന നിരവധി റാലിള്‍ നടത്താന്‍ ബിജെപി തീരുമാനിച്ചിരുന്നു.എന്നാല്‍ അദ്ദേഹം ചികിത്സയില്‍ കഴിയുന്ന സാഹചര്യത്തില്‍ റാലികള്‍ നടക്കുമോയെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്.

Leave A Reply

Your email address will not be published.