ബാര്‍ കോഴ; രണ്ട് ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

0

കൊച്ചി: വി എസ് അച്ചുതാനന്ദനും കെ.എം മാണിയും ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച രണ്ട് ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. തുടരന്വേഷണം നിര്‍ദേശിച്ചുള്ള വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് കെ.എം മാണിയുടെ ആവശ്യം. കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിച്ച കോടതി മാണിയുടെ ആവശ്യത്തില്‍ ഇടപ്പെട്ടില്ല. ബാര്‍ കോഴകേസ് രജിസ്റ്റര്‍ ചെയ്യുമ്ബോള്‍ മുന്‍കൂര്‍ അനുമതി വ്യവസ്ഥയില്ലന്നുമാണ് അച്ചുതാനന്ദന്‍റെ വാദം. കേസിലെ തുടരന്വേഷണം വൈകുകയാണന്നും അച്ചുതാനന്ദന്‍ ഹര്‍ജിയില്‍ ആരോപിക്കുന്നു
ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനും കോടതി വിസമ്മതിച്ചിരുന്നു. വിശദമായ സത്യവാങ്ങ്മൂലം സമര്‍പ്പിക്കാന്‍ വിജിലന്‍സിന് കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. വിജിലന്‍സ് നിലപാട് ഇന്ന് കോടതിയെ അറിയിക്കും. തുടരന്വേഷണത്തിന് സര്‍ക്കാരിന്‍റെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന വിജിലന്‍സ് കോടതി നിര്‍ദ്ദേശം റദ്ദാക്കണമെന്നാണ് വി. എസ് അച്ചുതാനന്ദന്‍റെ ഹര്‍ജിയിലെ ആവശ്യം.

Leave A Reply

Your email address will not be published.