മുകുള്‍ വാസ്നിക്കിന്‍റെ രണ്ടാംഘട്ട ജില്ലാ പര്യടനം ജനുവരി 24ന്

0

തിരുവനന്തപുരം: പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കിന്‍റെ രണ്ടാംഘട്ട ജില്ലാ പര്യടനം ജനുവരി 24ന് ആരംഭിക്കുമെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി അറിയിച്ചു.
24ന് രാവിലെ 10ന് തിരുവനന്തപുരം, വൈകിട്ട് 3ന് കൊല്ലം, 25ന് രാവിലെ 10ന് പത്തനംതിട്ട, വൈകിട്ട് 3ന് കോട്ടയം, 26ന് രാവിലെ 10ന് ആലപ്പുഴ, വൈകിട്ട് 3ന് എറണാകുളം എന്നിങ്ങനെയാണ് പര്യടനം. 29ന് എറണാകുളത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന കണ്‍വെന്‍ഷന്‍റെയും ഫെബ്രുവരി 3 മുതല്‍ കെ.പി.സി.സി പ്രസിഡന്റ് നയിക്കുന്ന പ്രചാരണ ജാഥയുടെയും മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജില്ലാ നേതൃയോഗങ്ങള്‍ നാളെ ആരംഭിക്കും.
നാളെ രാവിലെ 10ന് വയനാട് വൈകിട്ട് 3ന് കോഴിക്കോട്, 19ന് രാവിലെ 10ന് കാസര്‍കോട്, വൈകിട്ട് 3ന് കണ്ണൂര്‍, 20ന് രാവിലെ 10ന് മലപ്പുറം, വൈകിട്ട് 3ന് പാലക്കാട്, 21ന് രാവിലെ 10ന് തൃശൂര്‍, വൈകിട്ട് 3ന് എറണാകുളം, 22ന് രാവിലെ 10ന് തിരുവനന്തപുരം, 24ന് രാവിലെ 10ന് കൊല്ലം വൈകിട്ട് 3ന് പത്തനംതിട്ട, 25ന് രാവിലെ 10ന് കോട്ടയം വൈകിട്ട് 3ന് ഇടുക്കി, 26ന് രാവിലെ 10ന് ആലപ്പുഴ എന്നിങ്ങനെയാണ് ജില്ലാ നേതൃയോഗങ്ങള്‍. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ ഉമ്മന്‍ചാണ്ടി, കെ.സി.വേണുഗോപാല്‍, പ്രവര്‍ത്തക സമിതി അംഗം പി.സി.ചാക്കോ, കെ.പി.സി.സി പ്രചാരണസമിതി ചെയര്‍മാന്‍ കെ.മുരളീധരന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Leave A Reply

Your email address will not be published.