ജെല്ലിക്കെട്ട് ആഘോഷങ്ങള്‍ക്ക് തുടക്കമായി

0

ചെന്നൈ: തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ടിന് ആരംഭം. പൊങ്കലിനോട് അനുബന്ധിച്ച്‌ നടത്തുന്ന ജെല്ലിക്കെട്ട് ആഘോഷങ്ങള്‍ക്ക് മധുരയിലാണ് ഔദ്യോഗിക തുടക്കം കുറിച്ചത്. 500 കാളകളും 450 മത്സരാര്‍ഥികളുമാണ് പാലമേട്ടില്‍ ജെല്ലിക്കെട്ടില്‍ പങ്കെടുക്കാനെത്തിയത്. ആദ്യ ദിനം 100-ല്‍ അധികം പേര്‍ക്കു പരിക്കേറ്റതായാണു റിപ്പോര്‍ട്ട്. അവണിയാപുരം, പാലമേട് എന്നിവിടങ്ങളില്‍ നടന്ന ജെല്ലിക്കെട്ടിലാണ് ആളുകള്‍ക്കു പരിക്കേറ്റത്. ഇവരില്‍ ചിലരുടെ നില ഗുരുതരമാണ്.

Leave A Reply

Your email address will not be published.