എന്‍ജിന്‍ തകരാര്‍; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി

0

ന്യൂഡല്‍ഹി: എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് ഇന്‍ഡിഗോ വിമാനം ലഖ്‌നൗ വിമാനത്താവളത്തില്‍ തിരിച്ചിറക്കി. വിമാനത്തിന്‍റെ എന്‍ജിനില്‍നിന്ന് അതിശക്തമായ വിറയല്‍ അനുഭവപ്പെട്ടതിനാലാണ് പൈലറ്റ് വിമാനം തിരിച്ചിറക്കിയത്. ലഖ്‌നൗവില്‍ നിന്ന് ജയ്പൂരിലേക്ക് പോയ വിമാനമാണ് പറന്നുയര്‍ന്ന് അരമണിക്കൂറിന് ശേഷം തിരിച്ചിറക്കിയത്. പ്രാറ്റ് ആന്‍ഡ് വിറ്റ്‌നി എന്‍ജിന്‍ ഘടിപ്പിച്ച എ-320 നിയോ വിമാനമാണ് പറന്നുയര്‍ന്നശേഷം തകരാറിനെ തുടര്‍ന്ന്‍ ലഖ്‌നൗ വിമാനത്താവളത്തില്‍ തിരിച്ചിറക്കിയത്. വിദഗ്ധസംഘം വിമാനം പരിശോധിക്കുന്നുണ്ടെന്നും ഇന്‍ഡിഗോ പ്രസ്താവനയിലൂടെ അറിയിച്ചു. ഇന്‍ഡിഗോ വിമാനത്തിന് എന്‍ജിന്‍ തകരാറുണ്ടായെന്നും വിമാനം തിരിച്ചിറക്കിയെന്നും പ്രാറ്റ് ആന്‍ഡ് വിറ്റ്‌നിയും പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചു. അതേസമയം, എന്‍ജിനിലെ തകരാറിനെ സംബന്ധിച്ച മറ്റു വിവരങ്ങള്‍ പുറത്തുവിട്ടില്ല.

Leave A Reply

Your email address will not be published.