ഇന്ധന വില വീണ്ടും വര്‍ധിച്ചു

0

കൊ​​​ച്ചി: ഇന്ധന വില ഇന്നും വര്‍ധിച്ചു. പെട്രോളിന് 14 പൈസയും ഡീസലിന് 20 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. 16 ദി​​​വ​​​സ​​​ത്തി​​​നി​​​ടെ പെ​​​ട്രോ​​​ള്‍ ലിറ്ററിന് 3.30 രൂപ കൂടി. ഡീ​​​സ​​​ലി​​​നു വ​​ര്‍​​ധി​​ച്ച​​തു 3.95 രൂപ. ‌തിങ്കളാഴ്ച പെ​​​ട്രോ​​​ളി​​​നു 19 പൈ​​​സ​​​യും ഡീ​​​സ​​​ലി​​​ന് 27 പൈ​​​സ​​​യുമാണ് കൂ​​ടിയത്. കൊ​​​ച്ചി​​​യി​​​ല്‍ ഇന്ന് പെ​​​ട്രോ​​​ള്‍ ലി​​​റ്റ​​​റി​​​ന് 73.22 രൂ​​​പ​​​യും ഡീ​​​സ​​​ലി​​​ന് 69.49 രൂ​​​പ​​​യു​​​മാ​​​‌ണ്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് പെ​​​ട്രോ​​​ളി​​​ന് 74.52 രൂ​​​പ​​​യും ഡീ​​​സ​​​ലി​​​ന് 70.83 രൂ​​​പ​​​യും കോ​​​ഴി​​​ക്കോ​​​ട്ട് യഥാക്രമം 73.54 രൂ​​​പ​​​യും 69.81 രൂ​​​പ​​​യു​​​മാ​​​ണ് വി​​​ല.

Leave A Reply

Your email address will not be published.