‘നല്ല വിശേഷം’ ജനുവരി 25 ന്‌ തീയറ്ററുകളില്‍ എത്തും

0

പ്രവാസി ഫിലിംസിന്‍റെ ബാനറില്‍ അജിതന്‍ കഥയെഴുതി സംവിധാനംചെയ്യുന്ന ‘നല്ല വിശേഷം’ എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ജനുവരി 25ന് പ്രദര്‍ശനത്തിന് എത്തും. ബിജു സോപാനം, ഇന്ദ്രന്‍സ്‌, ചെമ്ബില്‍ അശോകന്‍, സീനു, അപര്‍ണ്ണ നായര്‍ തുടങ്ങിയവരാണ്‌ അഭിനേതാക്കള്‍. വിനോദാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുനന്ത്. വിനോദാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത്.ജലം ജീവനാണ് എന്ന പ്രകൃതിബോധവും ജലമലിനീകരണം തടഞ്ഞ് പ്രകൃതിയെ സംരക്ഷിക്കുക എന്ന സന്ദേശവുമാണ് ചിത്രം സമൂഹത്തിന് നല്‍കുന്നത്. പ്രകൃതിയെ കൊള്ളയടിച്ച്‌ നശിപ്പിക്കുന്ന ദുഷ്ടശക്തികളും മണ്ണിനും ജലത്തിനും വേണ്ടി പൊരുതാനിറങ്ങിയ നന്മയുടെ മുഖമുള്ള പോരാളികളും അടങ്ങുന്ന സമൂഹത്തിന്റെ രണ്ട് മുഖങ്ങളാണ് ചിത്രം വരച്ചുകാട്ടുന്നത്.

Leave A Reply

Your email address will not be published.