ബീഹാറില്‍ ഫെബ്രുവരി 3ന് രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ മഹാറാലി

0

ന്യൂഡല്‍ഹി: രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ ബീഹാറിലെ പട്നയില്‍ ഫെബ്രുവരി 3ന് മഹാറാലി നടത്തും. 28 വര്‍ഷത്തിനു ശേഷമാണു പട്നയില്‍ കോണ്‍ഗ്രസ് സ്വന്തം നിലയില്‍ റാലി നടത്തുന്നത്. ബിഹാറില്‍ സഖ്യകക്ഷി നേതാക്കളായ തേജസ്വി യാദവ് (ആര്‍ജെഡി), ഉപേന്ദ്ര ഖുഷ്‍വാഹ (ആര്‍എല്‍എസ്പി), ശരദ് യാദവ് (ലോക്താന്ത്രിക് ജനതാദള്‍), ജീതന്‍ റാം മാഞ്ചി (എച്ച്‌എഎം) എന്നിവര്‍ രാഹുലിന് ഐക്യദാര്‍ഢ്യമര്‍പ്പിച്ചു ചടങ്ങിനെത്തും. വിവിധസംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിപക്ഷ കക്ഷി നേതാക്കള്‍ക്കും ക്ഷണമുണ്ട്. കേരളമുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ സമ്മേളനങ്ങളിലും റോഡ് ഷോകളിലും രാഹുല്‍ പങ്കെടുക്കുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. പൊതു തിരഞ്ഞെടുപ്പ് നരേന്ദ്ര മോദിയും രാഹുലും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമാണെന്ന മുദ്രാവാക്യം കോണ്‍ഗ്രസ് ഉയര്‍ത്തും

Leave A Reply

Your email address will not be published.