ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രഥമ യുഎഇ സന്ദര്‍ശനം അടുത്തമാസം

0

അബുദാബി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രഥമ ഗള്‍ഫ് സന്ദര്‍ശനം ചരിത്രമാക്കാന്‍ ഒരുക്കങ്ങള്‍ സജീവം. അടുത്തമാസം മൂന്നു മുതല്‍ അഞ്ചു വരെയാണു മാര്‍പാപ്പയുടെ യുഎഇ സന്ദര്‍ശനം. അപേക്ഷകരുടെ വര്‍ധനമൂലം അബുദാബി സായിദ് സ്പോര്‍ട്സ് സിറ്റിയിലെ സമ്മേളനത്തിനു 1,35,000 പേര്‍ക്കു സൗകര്യം ഏര്‍പ്പെടുത്തും. നേരത്തെ 1,20,000 പേര്‍ക്ക് പങ്കെടുക്കാമെന്നായിരുന്നു അറിയിപ്പ്. സ്റ്റേഡിയത്തിനു പുറത്തും പരിസരങ്ങളിലുമുള്ള റോഡുകള്‍വരെ സമ്മേളനത്തിനായി വിട്ടുനല്‍കും. ഈജിപ്തിലെ അല്‍ അസ്ഹര്‍ ഗ്രാന്‍ഡ് ഇമാമും മുസ്‌ലിം കൗണ്‍സില്‍ ഓഫ് എല്‍ഡേഴ്സ് ചെയര്‍മാനുമായ ഡോ. അഹ്മദ് എല്‍ തായിബും സമ്മേളനത്തില്‍ പങ്കെടുക്കും.

Leave A Reply

Your email address will not be published.