ഫെബ്രുവരിയില്‍ നടക്കുന്ന നയപ്രഖ്യാപനത്തില്‍ റിസര്‍വ് ബാങ്ക് നിരക്ക് കുറച്ചേക്കും

0

ന്യൂഡല്‍ഹി: ഫെബ്രുവരിയില്‍ നടക്കുന്ന പണനയ അവലോകനത്തില്‍ റിസര്‍വ് ബാങ്ക് നിരക്ക് കുറച്ചേക്കും. ഫെബ്രുവരി ഏഴിനാണ് നയപ്രഖ്യാപനം. വായ്പാനിരക്ക് കാല്‍ ശതമാനം കുറയ്ക്കുമെന്നാണ് ആഗോള ബാങ്കിങ് സ്ഥാപനമായ ഗോള്‍ഡ്മാന്‍ സാക്‌സിന്‍റെ അനുമാനം. അര ശതമാനം വരെ കുറയ്ക്കുമെന്ന് ചില സാമ്ബത്തിക വിദഗ്ദ്ധര്‍ അനുമാനിക്കുന്നു. പണപ്പെരുപ്പം വന്‍തോതില്‍ കുറഞ്ഞതിനാല്‍ നിരക്ക് കുറയ്ക്കാന്‍ ആര്‍.ബി.ഐ.ക്ക്‌ അവസരമുണ്ടെന്ന് ഗോള്‍ഡ്മാന്‍ സാക്‌സ് വിലയിരുത്തുന്നു.

Leave A Reply

Your email address will not be published.