ലോക സാമ്പത്തിക ഉച്ചകോടി ഇന്ന് സ്വിറ്റ്സര്‍ലാന്‍ഡില്‍

0

ദാവോസ്:ലോക സാമ്പത്തിക ഉച്ചകോടി ഇന്ന് സ്വിറ്റ്സര്‍ലന്റിലെ ദാവോസില്‍ ആരംഭിക്കും. 65 ഓളം രാഷ്ട്രങ്ങള്‍ ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തും. മികച്ച വ്യവസായത്തിന് അടിത്തറ പാകുക എന്നതാണ് ദാവോസില്‍ ആരംഭിക്കുന്ന 49-മത് ഉച്ചകോടിയുടെ പ്രധാന അജണ്ട. രാജ്യങ്ങള്‍ തമ്മില്‍ നേരിടുന്ന വെല്ലുവിളികള്‍, ഹൈടെക് ,ഡിജിറ്റല്‍ വെല്ലുവിളികള്‍ എല്ലാം ചര്‍ച്ചയാകും. ഇന്ത്യയില്‍ നിന്നുള്ള വ്യവസായ പ്രമുഖര്‍ ഉള്‍പ്പടെയുള്ളവര്‍ ഉച്ചകോടിയില്‍ പങ്കെടുക്കും. എന്നാല്‍ ഇത്തവണ ദാവോസില്‍ നടക്കുന്ന ഉച്ചകോടിയില്‍ അമേരിക്കന്‍ പ്രതിനിധികള്‍ പങ്കെടുക്കില്ല. മെക്സിക്കന്‍ മതില്‍ വിവാദത്തെ തുടര്‍ന്ന്‍ അമേരിക്കയില്‍ നടക്കുന്ന സാമ്ബത്തിക പ്രതിസന്ധിയാണ് ഇതിനു കാരണം. ഇതാദ്യമായാണ് യു.എസ് പ്രതിനിധികള്‍ പങ്കെടുക്കാത്തത്.

Leave A Reply

Your email address will not be published.