മെ​ക്സി​ക്ക​ന്‍ മ​തി​ല്‍; ഡെ​മോ​ക്രാ​റ്റുകളുടെ എ​തി​ര്‍​പ്പിനെതിരെ വീ​ണ്ടും പൊ​ട്ടി​ത്തെ​റി​ച്ച്‌ ട്രം​പ്

0

വാ​ഷിം​ഗ്ട​ണ്‍: മെ​ക്സി​ക്ക​ന്‍ അ​തി​ര്‍​ത്തി​യി​ല്‍ മ​തി​ല്‍ നി​ര്‍​മി​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രാ​യ ഡെ​മോ​ക്രാ​റ്റി​ക് പാ​ര്‍​ട്ടി​യു​ടെ എ​തി​ര്‍​പ്പു​ക​ള്‍​ക്കെ​തി​രെ വീ​ണ്ടും പൊ​ട്ടി​ത്തെ​റി​ച്ച്‌ അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ്. മ​തി​ല്‍ നി​ര്‍​മി​ക്കാ​തെ രാ​ജ്യ​ത്തി​ന് പൂ​ര്‍​ണ സു​ര​ക്ഷ​യൊ​രു​ക്കാ​നാ​കു​മോ​യെ​ന്ന് ട്രം​പ് എ​തി​രാ​ളി​ക​ളെ വെ​ല്ലു​വി​ളി​ച്ചു. കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്‍ നി​ന്നും മ​നു​ഷ്യ​ക്ക​ട​ത്തി​ല്‍ നി​ന്നും മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗ​ത്തി​ല്‍ നി​ന്നു​മൊ​ക്കെ രാ​ജ്യ​ത്തെ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​ണ് താ​ന്‍ മെ​ക്സി​ക്ക​ന്‍ മ​തി​ല്‍ ആ​വ​ശ്യ​മാ​ണെ​ന്ന് ആ​വ​ര്‍​ത്തി​ക്കു​ന്ന​തെ​ന്നു പ​റ​ഞ്ഞ ട്രം​പ് അ​തി​ല്ലാ​തെ രാ​ജ്യ​സു​ര​ക്ഷ പൂ​ര്‍​ണ​മാ​ക്കാ​ന്‍ പ​റ്റു​മെ​ങ്കി​ല്‍ അ​ത് ന​ട​പ്പി​ലാ​ക്കി കാ​ണി​ക്കാ​നും ആ​വ​ശ്യ​പ്പ​ട്ടു. രാ​ജ്യ സു​ര​ക്ഷ കു​ട്ടി​ക്ക​ളി​യ​ല്ലെ​ന്ന് ട്രം​പ് ഡെ​മോ​ക്രാ​റ്റു​ക​ളെ ഓ​ര്‍​മി​പ്പി​ച്ചു.

Leave A Reply

Your email address will not be published.