അനധികൃത ബംഗ്ലാദേശ് കുടിയേറ്റക്കാരെ നാടു കടത്തി

0

ന്യൂഡല്‍ഹി: 21 അനധികൃത ബംഗ്ലാദേശ് കുടിയേറ്റക്കാരെ ഇന്ത്യ നാടുകടത്തി. തിങ്കളാഴ്ച ആസാമില്‍നിന്നുമാണ് രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടുന്ന സംഘത്തെ ഇന്ത്യ നാടു കടത്തിയത്. ഇവരെ ബംഗ്ലാദേശ് അധികൃതര്‍ക്ക് കൈമാറിയതായി എഡിജിപി ബാഷ്‌കര്‍ജ്യോതി മഹാന്ത പറഞ്ഞു. ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയായ കരിംഗഞ്ചില്‍വച്ചാണ് ഇവരെ കൈമാറിയത്. രണ്ട് വര്‍ഷത്തിനിടെ ഇന്ത്യയിലേക്ക് കുടിയേറി പാര്‍ത്തവരാണ് ഇവരെന്നും എഡിജിപി പറഞ്ഞു.

Leave A Reply

Your email address will not be published.