സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി

0

മുംബൈ: എല്ലാം സ്കൂളുകളിലും അടുത്ത മാസം പതിനഞ്ചിനകം വിദ്യാര്‍ഥികള്‍ക്ക് ആധാര്‍ കാര്‍ഡ് ഉണ്ടായിരിക്കണമെന്ന് ഉത്തരവ്. ഇതിനായുള്ള അപേക്ഷ അടുത്ത ആഴ്ച മുതല്‍ ലഭ്യമാകും. കുട്ടികള്‍ക്ക് ആധാര്‍ കാര്‍ഡ് നല്‍കുന്നതിനായി 816 മെഷീനുകള്‍ വിദ്യാഭ്യാസ വകുപ്പിനു സര്‍ക്കാര്‍ കൈമാറിയിട്ടുണ്ട്. ഉച്ചഭക്ഷണം, സ്കോളര്‍ഷിപ് തുടങ്ങിയവയ്ക്ക് ആധാര്‍ നിര്‍ബന്ധമാണെന്ന് ഉത്തരവില്‍ പറയുന്നുണ്ട്. ഇതിന്‍റെ പശ്ചാത്തലത്തിലാണ് ആധാര്‍ നിര്‍ബന്ധമാക്കിയിരിക്കുന്നത്.

Leave A Reply

Your email address will not be published.