പാക്കിസ്ഥാനെതിരായ രണ്ടാം ഏകദിന മത്സരത്തില്‍ സൗത്ത് ആഫ്രിക്കയ്ക്ക് ജയം

0

പാക്കിസ്ഥാനെതിരായ രണ്ടാം ഏകദിന മത്സരത്തില്‍ അനായാസ ജയം സ്വന്തമാക്കി സൗത്ത് ആഫ്രിക്ക. 8 ഓവര്‍ ബാക്കി വെച്ച്‌ 5 വിക്കറ്റിനാണ് സൗത്ത് ആഫ്രിക്ക ജയിച്ചത്. ഇതോടെ അഞ്ചു മത്സരങ്ങളുള്ള പരമ്ബര സമനിലയിലാക്കാനും സൗത്ത് ആഫ്രിക്കക്കായി. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 203 റണ്‍സിന്‌ ഓള്‍ ഔട്ട് ആയപ്പോള്‍ അഞ്ചു വിക്കറ്റ് ബാക്കിയാക്കി സൗത്ത് ആഫ്രിക്ക ജയം സ്വന്തമാക്കുകയായിരുന്നു. ബാറ്റ് കൊണ്ടും പന്ത് കൊണ്ടും തിളങ്ങിയ പെഹ്‌ലുക്വായോയുടെ പ്രകടനമാണ് സൗത്ത് ആഫ്രിക്കക്ക് അനായാസ ജയം നേടി കൊടുത്തത്.

നേരത്തെ ടോസ് നേടിയ സൗത്ത് ആഫ്രിക്ക പാകിസ്ഥാനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. പാകിസ്ഥാന്‍ ബാറ്റ്സ്മാന്‍മാര്‍ ഒന്നിന് പിറകെ ഒന്നായി പവലിയന്‍ കയറിയപ്പോള്‍ ഒരു വേള 150 റണ്‍സ് പോലും എത്തില്ലെന്ന സ്ഥിതിയായിരുന്നു. 8 വിക്കറ്റിന് 112 റണ്‍സ് എന്ന നിലയില്‍ നിന്ന് ഒന്‍പതാം വിക്കറ്റില്‍ ക്യാപ്റ്റന്‍ സര്‍ഫറാസ് അഹമ്മദും ഹസന്‍ അലിയും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്ത 90 റണ്‍സിന്റെ കൂട്ടുകെട്ടാണ് പാകിസ്ഥാനെ 200 കടത്തിയത്. സര്‍ഫറാസ് അഹമ്മദ് 41 റണ്‍സും ഹസന്‍ അലി 59 റണ്‍സുമെടുത്ത് പുറത്തായി. സൗത്ത് ആഫ്രിക്കന്‍ നിരയില്‍ പെഹ്‌ലുക്വായോ 4 വിക്കറ്റും ഷംസി 3 വിക്കറ്റും നേടി.

തുടര്‍ന്ന് ബാറ്റ് ചെയ്ത സൗത്ത് ആഫ്രിക്കക്ക് ഓപ്പണര്‍മാരെ പെട്ടന്ന് നഷ്ടമായെങ്കിലും 80 റണ്‍സ് എടുത്ത് പുറത്താവാതെ നിന്ന വാന്‍ ഡെര്‍ ഡ്യൂസ്സനും 69 റണ്‍സ് എടുത്ത് പുറത്താവാതെ നിന്ന പെഹ്‌ലുക്വായും ചേര്‍ന്ന് പാകിസ്ഥാന്റെ സ്കോര്‍ മറികടക്കുകയായിരുന്നു. പാകിസ്ഥാന്‍ നിരയില്‍ ഷഹീന്‍ ഷാ അഫ്രീദി മൂന്ന് വിക്കറ്റും ശദാബ് ഖാന്‍ രണ്ട് വിക്കറ്റും വീഴ്ത്തി. പരമ്ബരയിലെ മൂന്നാമത്തെ ഏകദിന മത്സരം വെള്ളിയാഴ്ച നടക്കും.v

Leave A Reply

Your email address will not be published.