വ​യ​നാ​ട്ടി​ല്‍ വീ​ണ്ടും കു​ര​ങ്ങു​പ​നി സ്ഥി​രീ​ക​രി​ച്ചു

0

ക​ല്‍​പ്പ​റ്റ: വ​യ​നാ​ട്ടി​ല്‍ കു​ര​ങ്ങു​പ​നി വീ​ണ്ടും സ്ഥി​രീ​ക​രി​ച്ചു. വ​ന​ത്തി​ലേ​ക്ക് പോ​കു​ന്ന​വ​ര്‍ ജാ​ഗ്ര​ത​പാ​ലി​ക്ക​ണ​മെ​ന്നും നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു. ക​ര്‍​ണാ​ട​ക​യി​ലെ ശി​വ​മോ​ഗ ജി​ല്ല​യി​ല്‍ കു​ര​ങ്ങു​പ​നി റി​പ്പോ​ര്‍​ട്ടു ചെ​യ്ത​തി​നെ​ത്തു​ട​ര്‍​ന്നു ആ​രോ​ഗ്യ​വ​കു​പ്പ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ന്ന​തി​നി​ടെ തി​രു​നെ​ല്ലി അ​പ്പ​പ്പാ​റ സ്വ​ദേ​ശി​യാ​യ 36കാ​ര​നി​ലും ബാ​വ​ലി സ്വ​ദേ​ശി​യാ​യ 27 കാ​ര​നും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ 20നു ​ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച അ​പ്പ​പ്പാ​റ സ്വ​ദേ​ശി​യു​ടെ ര​ക്ത​സാ​ന്പി​ള്‍ മ​ണി​പ്പാ​ല്‍ വൈ​റോ​ള​ജി ലാ​ബി​ല്‍ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് കു​ര​ങ്ങു​പ​നി​യാ​ണെ​ന്നു വ്യ​ക്ത​മാ​യ​ത്. ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലു​ള്ള യു​വാ​വി​ന്‍റെ നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നു ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു. ബാ​വ​ലി സ്വ​ദേ​ശി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്ര​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

Leave A Reply

Your email address will not be published.