ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ വ​നി​താ ജ​ഡ്ജി​യെ നി​യ​മി​ക്കും

0

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ വി​ചാ​ര​ണ​യ്ക്കു വ​നി​താ ജ​ഡ്ജി​യെ നി​യ​മി​ക്കും. ന​ടി​യു​ടെ ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ് തീ​രു​മാ​നം. കേ​സ് വ്യാ​ഴാ​ഴ്ച വീ​ണ്ടും പ​രി​ഗ​ണി​ക്കും. വ​നി​താ ജ​ഡ്ജി​മാ​ര്‍ ല​ഭ്യ​മാ​ണോ​യെ​ന്ന് പ​രി​ശോ​ധി​ക്കാ​ന്‍ ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശി​ച്ചു.
എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍ ജി​ല്ല​ക​ളി​ല്‍ വ​നി​താ ജ​ഡ്ജി​മാ​രു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കാ​നാ​ണ് നി​ര്‍​ദേ​ശം. സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഇ​ര​ക​ളാ​കു​ന്ന കേ​സു​ക​ള്‍ പ​രി​ശോ​ധി​ക്കാ​ന്‍ സം​സ്ഥാ​ന​ത്ത് മ​തി​യാ​യ കോ​ട​തി​ക​ള്‍ ഇ​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. പ്ര​തി​യു​ടെ മു​ന്നി​ലൂ​ടെ ഇ​ര​യാ​യ വ്യ​ക്തി​ക്ക് കോ​ട​തി​യി​ലെ​ത്തേ​ണ്ട സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്. നി​ര്‍​ഭ​യ​മാ​യി ഇ​ര​ക​ള്‍​ക്ക് മൊ​ഴി ന​ല്‍​കാ​ന്‍ സാ​ധി​ക്കു​ന്നി​ല്ല. മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​കു​ന്ന​വ​ര്‍​ക്ക് മൊ​ഴി ന​ല്‍​കാ​ന്‍ കോ​ട​തി​ക​ളി​ല്‍ പ്ര​ത്യേ​ക സം​വി​ധാ​നം ഉ​ണ്ട്. ഇ​വി​ടു​ത്തെ സ്ഥി​തി ദ​യ​നീ​യ​മാ​ണ്. ഇ​ത് ഗു​രു​ത​ര​മാ​യ സാ​ഹ​ച​ര്യ​മാ​ണെ​ന്നും ഹൈ​ക്കോ​ട​തി വി​ല​യി​രു​ത്തി.

Leave A Reply

Your email address will not be published.