ഗള്‍ഫില്‍ നിന്ന് കണ്ണൂരിലേക്ക് കൂടുതല്‍ വിമാനസര്‍വീസുകള്‍ പ്രഖ്യാപിച്ച്‌ എയര്‍ ഇന്ത്യ

0

കുവൈറ്റ് : ഗള്‍ഫില്‍ നിന്ന് കണ്ണൂരിലേക്ക് കൂടുതല്‍ വിമാനസര്‍വീസുകള്‍ പ്രഖ്യാപിച്ച്‌ എയര്‍ ഇന്ത്യ. മസ്‌ക്കറ്റ് നിന്ന് നേരിട്ടും, ബഹ്‍റൈന്‍ വഴി കുവൈറ്റില്‍ നിന്നുമാണ് പുതിയ സര്‍വീസുകള്‍. കണ്ണൂരില്‍ നിന്ന് അബൂദാബിയിലേക്കും ദോഹയിലേക്കുമുള്ള സര്‍വീസുകളും വര്‍ധിപ്പിക്കാനും കമ്ബനിക്ക് പദ്ധതിയുണ്ട്. ചൊവ്വ, വെള്ളി,ഞായര്‍ ദിവസങ്ങളിലാണ് മസ്കറ്റ്-കണ്ണൂര്‍ റൂട്ടില്‍ സര്‍വീസ്. വൈകുന്നേരം 5.35 ന് കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന വിമാനം ഒമാന്‍ സമയം രാത്രി 7.50 ന് മസ്കറ്റിലെത്തും. രാത്രി 8.50ന് തിരിച്ച്‌ പറക്കുന്ന വിമാനം അടുത്തദിവസം പുലര്‍ച്ചെ 2.05 നാണ് കണ്ണൂരിലെത്തുന്നത്. ബഹ്റൈന്‍ വഴിയുള്ള കണ്ണൂര്‍-കുവൈറ്റ് സര്‍വീസ് ബുധന്‍, ശനി ദിവസങ്ങളിലാണ്. രാവിലെ 7.10ന് കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന വിമാനം ബഹറൈനില്‍ രാവിലെ 9.10 ന് എത്തും. അവിടെ നിന്ന് 10.10 ന് പുറപ്പെട്ട് രാവിലെ 11.10ന് കുവൈറ്റിലെത്തും. കുവൈറ്റില്‍ നിന്നും ഉച്ചക്ക് 12.10 ന് തിരിച്ച്‌ രാത്രി 7.10 ന് കണ്ണൂരിലെത്തും. മാര്‍ച്ച്‌ 31 മുതലാണ് പുതിയ സര്‍വീസുകള്‍ ആരംഭിക്കുക.

Leave A Reply

Your email address will not be published.