കെ​വി​ന്‍ കൊ​ല​ക്കേ​സി​ല്‍ ഇ​ന്നു മു​ത​ല്‍ വാ​ദം തു​ട​ങ്ങും

0

കോ​ട്ട​യം: കെ​വി​ന്‍ കൊ​ല​ക്കേ​സി​ല്‍ ഇ​ന്നു മു​ത​ല്‍ വാ​ദം തു​ട​ങ്ങും. കേ​സി​ലെ 13 പ്ര​തി​ക​ളി​ല്‍ ഏ​ഴ് പേ​ര്‍ ജാ​മ്യ​ത്തി​ലും ആ​റു​പേ​ര്‍ റി​മാ​ന്‍​ഡി​ലു​മാ​ണ്. മു​ഴു​വ​ന്‍ പ്ര​തി​ക​ളും ഹാ​ജ​രാ​ക​ണ​മെ​ന്നു കോ​ട​തി നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്. കോ​ട്ട​യം ജി​ല്ലാ അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്. പ്ര​ണ​യി​ച്ചു വി​വാ​ഹം ക​ഴി​ച്ച കെ​വി​നെ പെ​ണ്‍​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ള്‍ ത​ട്ടി​ക്കൊ​ണ്ടു പോ​യി കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കേ​സ്. ക​ഴി​ഞ്ഞ വ​ര്‍​ഷം മേ​യ് 27-നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്. കെ​വി​ന്‍റെ വീ​ടാ​ക്ര​മി​ച്ചാ​ണ് കെ​വി​നെ​യും സു​ഹൃ​ത്തി​നെ​യും ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. പി​ന്നീ​ട് പു​ന​ലൂ​ര്‍ ചാ​ലി​യേ​ക്ക​ര​യി​ല്‍ തോ​ട്ടി​ല്‍​നി​ന്നും കെ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

Leave A Reply

Your email address will not be published.