കല്‍ക്കരി ഖനി ഇടിഞ്ഞ് 6 പേര്‍ മരിച്ചു

0

റാഞ്ചി: കോള്‍ ഇന്ത്യയുടെ അനുബന്ധ സ്ഥാപനമായ ഈസ്റ്റേണ്‍ കോള്‍ ലിമിറ്റഡിന്‍റെ (ഇസിഎല്‍) കല്‍ക്കരി ഖനി ഇടിഞ്ഞ് 6 പേര്‍ മരിച്ചു. 12 പേരെ കാണാതായി. അനധികൃത ഖനനത്തില്‍ ഏര്‍പ്പെട്ടിരുന്നവരാണ് അപകടത്തില്‍പ്പെട്ടത്. ധന്‍ബാദ് നിര്‍സയിലെ കാപ്സാറ ഖനിയില്‍ ബുധനാഴ്ച രാവിലെയാണ് വന്‍ ശബ്ദത്തോടെ അപകടമുണ്ടായത്. കല്‍ക്കരി എടുക്കാന്‍ ഇസിഎല്‍ പുറംകരാര്‍ നല്‍കിയ ഖനിയിലാണ് അപകടം. കരാര്‍ ഏറ്റെടുത്ത സ്വകാര്യ കമ്ബനി ജീവനക്കാരും അപകടത്തില്‍പ്പെട്ടവരിലുണ്ട്. ഏതാനും പേര്‍ ജീവനോടെ കുടുങ്ങിക്കിടക്കുന്നതായാണു വിവരം. നാട്ടുകാരും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് 3 മൃതദേഹങ്ങള്‍ പുറത്തെത്തിച്ചു. 2 പേരെ തിരിച്ചറിഞ്ഞു.

Leave A Reply

Your email address will not be published.