ഹര്‍ദിക് പാണ്ഡ്യയ്ക്കും കെഎല്‍ രാഹുലിനും ഏര്‍പ്പെടുത്തിയ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

0

ന്യൂഡല്‍ഹി; സ്വകാര്യ ചാനല്‍ പരിപാടിയില്‍ നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശത്തെ തുടര്‍ന്ന് ഹര്‍ദിക് പാണ്ഡ്യയ്ക്കും കെഎല്‍ രാഹുലിനും ഏര്‍പ്പെടുത്തിയ സസ്‌പെന്‍ഷന്‍ ബിസിസിഐ പിന്‍വലിച്ചു. ഇരുവര്‍ക്കും ഉടന്‍ തന്നെ ടീമിലേക്ക് തിരിച്ചെത്താന്‍ സാധിക്കുമെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്.എന്നാല്‍ സുപ്രീംകോടതി ഓംബുഡ്‌സ്മാനെ നിയമിച്ചു കഴിഞ്ഞാല്‍ ഈ വിഷയത്തില്‍ അന്വേഷണം തുടരുമെന്നും ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കി . ജനുവരി പതിനൊന്നിനാണ് കോഫീ വിത്ത് കരണ്‍ ജോഹര്‍ എന്ന പ്രോഗ്രാമില്‍ താരങ്ങള്‍ നടത്തിയ സ്ത്രീ വിരുദ്ധ പ്രസ്താവനയെ തുടര്‍ന്ന് ബിസിസിഐ വിലക്ക് ഏര്‍പ്പെടുത്തിയത്. തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ നിന്നും ഇരുവരെയും തിരികെ വിളിച്ചിരുന്നു.

Leave A Reply

Your email address will not be published.