നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും

0

തിരുവനന്തപുരം: നിയമസഭാ സമ്മേളനം ഇന്ന് തുടങ്ങും. ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെയാണ് സമ്മേളനം തുടങ്ങുന്നത്. തിരഞ്ഞെടുപ്പ് കാലമായത് കൊണ്ടുതന്നെ ജനകീയ വിഷയങ്ങളുയര്‍ത്തി ഭരണ- പ്രതിപക്ഷങ്ങളുടെ കൊമ്ബുകോര്‍ക്കല്‍ ഈ സമ്മേളനകാലത്ത് പ്രതീക്ഷിക്കാം. പ്രളയാനന്തര കേരളത്തില്‍ ഒന്നും നടക്കുന്നില്ലെന്ന ആരോപണം ശക്തമാക്കി പ്രതിപക്ഷം രംഗത്ത് വരാനൊരുങ്ങുകയാണ്. തിങ്കള്‍ മുതല്‍ ബുധന്‍ വരെയാണ് നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ച നിശ്ചയിച്ചിരിക്കുന്നതെങ്കിലും കൊച്ചിയിലെ രാഹുല്‍ഗാന്ധിയുടെ പരിപാടി കണക്കിലെടുത്ത് ബുധനാഴ്ചത്തെ സമ്മേളനം ചിലപ്പോള്‍ ഒഴിവാക്കാന്‍ കാര്യോപദേശക സമിതി തീരുമാനിച്ചേക്കും.

Leave A Reply

Your email address will not be published.