ജമ്മുകാശ്മീരില്‍ മൂന്ന് തീവ്രവാദികളെ സൈന്യം വധിച്ചു

0

ശ്രീനഗര്‍ : ജമ്മുകാശ്മീരിലെ ബാരാമുല്ല ജില്ലയില്‍ സൈന്യം മൂന്ന് തീവ്രവാദികളെ വധിച്ചു. ഇവരുടെ പക്കലുണ്ടായിരുന്ന തോക്ക്, വെടിയുണ്ടകള്‍ മറ്റ് സ്‌ഫോടക വസ്തുക്കള്‍ എന്നിവ പിടിച്ചെടുത്തു. ബാരമുല്ലയിലെ ബിന്നാര്‍ ഗ്രാമത്തില്‍ തീവ്രവാദികള്‍ തമ്ബടിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് സൈന്യം തെരച്ചില്‍ നടത്തുകയായിരുന്നു. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലിലാണ് തീവ്രവാദികളെ വധിച്ചത്.

Leave A Reply

Your email address will not be published.