പുതിയ സിബിഐ ഡയറക്ടറെ തിരഞ്ഞൈടുക്കാനായുള്ള യോഗം ഇന്ന്

0

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതി പുതിയ സിബിഐ ഡയറക്ടറെ തിരഞ്ഞൈടുക്കാനായി ഇന്ന് യോഗം ചേരും. പ്രധാനമന്ത്രിയെ കൂടാതെ ലോക്സഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ കാര്‍ഗെ, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്നിവരുള്‍പ്പെടുന്നതാണ് ഉന്നതാധികാരസമിതി. മധ്യപ്രദേശ് കാഡറിലെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥ റീന മിത്രയും എന്‍ഐഐ ഡയറക്ടര്‍ ജനറല്‍ വൈ.സി മോഡിയും ഉള്‍പ്പെടെ 12 പേരുടെ ചുരുക്കപ്പട്ടിക കേന്ദ്ര ആഭ്യന്തര മന്ത്രാലയം തയ്യാറാക്കിയിട്ടുണ്ട്. കേരളത്തില്‍ നിന്ന് ഡിജിപി ലോക്നാഥ് ബെഹ്റയും ഋഷിരാജ് സിങ് എന്നിവരുടെ പേരുകളും പട്ടികയിലുണ്ട്. പട്ടികയില്‍ ഏറ്റവും സീനിയോറിറ്റിയുള്ള ജെ.കെ.ശര്‍മ്മ, പര്‍മീന്ദര്‍ റായി എന്നിവര്‍ക്ക് സിബിഐയില്‍ മുന്‍പരിചയമില്ലാത്തത് തിരച്ചടിയായേക്കും.

Leave A Reply

Your email address will not be published.