കേരള നിയമസഭാ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം

0

തിരുവനന്തപുരം: കേരള നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും. രാവിലെ 9 മണിക്ക് ഗവര്‍ണര്‍ പി.സദാശിവത്തിന്‍റെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് ബജറ്റ് സമ്മേളനം തുടങ്ങുക.പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ നയപ്രഖ്യാപന പ്രസംഗത്തിന്‍റെ ഊന്നല്‍ നവകേരള നിര്‍മ്മാണമായിരിക്കും. നയപ്രഖ്യാപനത്തിന് ശേഷം നിയമസഭ പിരിയും. നയപ്രഖ്യാപനത്തിന്‍ മേലുളള നന്ദിപ്രമേയചര്‍ച്ചക്കും ബജറ്റിന്‍മേലുള്ള പൊതു ചര്‍ച്ചയ്ക്കുമായി മൂന്ന് ദിവസം വീതം നീക്കിവച്ചിട്ടുണ്ട്.
2019-20 വര്‍ഷത്തെ ബജറ്റ് ജനുവരി 31നാണ് അവതരിപ്പിക്കുന്നത്. ഒമ്ബത് ദിവസം നീണ്ട് സഭാസമ്മേളനം ഫെബ്രുവരി ഏഴിന് സമാപിക്കും. സാമൂഹ്യക്ഷേമം, അടിസ്ഥാന സൗകര്യവികസനം, ക്രമസമാധാനം തുടങ്ങി സമസ്ഥ മേഖലകളുടെയും കുതിപ്പിനുളള നയപരിപാടികളായിരുന്നു കഴിഞ്ഞ വര്‍ഷം ഗവര്‍ണര്‍ പി.സദാശിവം അവതരിപ്പിച്ചത്.

Leave A Reply

Your email address will not be published.