കെ.എസ്.ആര്‍.ടി.സി എംപാനല്‍ കണ്ടക്ടര്‍ക്കൊപ്പം സത്യാഗ്രഹമിരുന്ന് പ്രതിപക്ഷ നേതാവ്

0

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി എംപാനല്‍ കണ്ടക്ടര്‍ക്കൊപ്പം അരമണിക്കൂര്‍ സത്യാഗ്രഹമിരുന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സമരക്കാ‌ര്‍ക്കൊപ്പം അരമണിക്കൂറോളം ചെലവിട്ട ചെന്നിത്തല, ഈ സഭാ സമ്മേളനത്തില്‍ പ്രതിപക്ഷത്തിന്‍റെ ആദ്യ അടിയന്തരപ്രമേയം എംപാനല്‍ കണ്ടക്ടര്‍മാരെ സംബന്ധിച്ചായിരിരിക്കുമെന്ന് പറഞ്ഞു. എംപാനലുകാരെ പിരിച്ചുവിടണമെന്ന കോടതി ഉത്തരവിനു മുമ്ബേ സര്‍ക്കാര്‍ യാഥാര്‍ഥ്യബോധത്തോടെ ശ്രമിച്ചിരുന്നെങ്കില്‍ പി.എസ് .സി അഡ്വൈസ് ലഭിച്ചവരെയും എംപാനലുകാരെയും ഒരുപോലെ നിയമിക്കാന്‍ കഴിയുമായിരുന്നെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

Leave A Reply

Your email address will not be published.