കോവളം – ബേക്കല്‍ ദേശീയ ജലപാത അടുത്തവര്‍ഷം പൂര്‍ത്തിയാകുമെന്ന് മുഖ്യമന്ത്രി

0

തിരുവനന്തപുരം : 600 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കോവളം – ബേക്കല്‍ ദേശീയ ജലപാത അടുത്തവര്‍ഷം പൂര്‍ത്തിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കരമന – കളിയിക്കാവിള നാലു വരിപ്പാത ഒന്നാം ഘട്ടത്തിലെ രണ്ടാം റീച്ചിന്റെ നിര്‍മ്മാണോദ്ഘാടനം പ്രാവച്ചമ്ബലത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി ജി. സുധാകരന്‍ അദ്ധ്യക്ഷത വഹിച്ചു. റോഡ് നിര്‍മ്മാണത്തിന് രാജപാതയില്‍ നിന്ന് ഒഴിപ്പിക്കപ്പെട്ട 22 കുടുംബങ്ങള്‍ക്കുള്ള പുനരധിവാസ പട്ടയവിതരണം മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു. കേരള റോഡ് ഫണ്ട് ബോര്‍ഡ് പ്രോജക്‌ട് ഡയറക്ടര്‍ വി.വി. ബിനു റിപ്പോര്‍ട്ടവതരിപ്പിച്ചു. ഡോ. എ. സമ്ബത്ത് എം.പി, കെ. ആന്‍സലന്‍ എം.എല്‍.എ, സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ, എം. വിജയകുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു തുടങ്ങിയവര്‍ പങ്കെടുത്തു. ഐ.ബി. സതീഷ് എം.എല്‍.എ സ്വാഗതവും പൊതുമരാമത്ത് ചീഫ് എന്‍ജിനിയര്‍ എം. അശോക് കുമാര്‍ നന്ദിയും പറഞ്ഞു.
ദേശീയ പാത വികസനം 45 മീറ്ററില്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും. 10,000 കോടി രൂപ ചെലവിട്ടുള്ള മലയോര, തീരദേശ പാതകളും നിശ്ചിത സമയത്തിനുള്ളില്‍ തീര്‍ക്കും. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ സെമി ഹൈസ്‌പീഡ് റെയില്‍വേ ലൈന്‍ നിര്‍മ്മിക്കും. ശബരിമലയില്‍ വാമാനത്താവളം നിര്‍മ്മിക്കുന്നതിനുള്ള പ്രാഥമിക പഠനം പൂര്‍ത്തിയായി. തിരുവനന്തപുരം വിമാനത്താവളം ലേലത്തില്‍ പങ്കെടുത്ത് സംസ്ഥാനം സ്വന്തമാക്കും. യു.ഡി.എഫ് ഭരണകാലത്ത് ഒച്ചിഴയുന്ന വേഗതയിലാണ് കാര്യങ്ങള്‍ നടന്നത്. പ്രളയത്തില്‍ തകര്‍ന്ന റോഡുകള്‍ പുനര്‍നിര്‍മ്മിക്കാനുള്ള നല്ല ശ്രമങ്ങളാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Leave A Reply

Your email address will not be published.