തോപ്പില്‍ഭാസി പ്രതിഭാ പുരസ്‌കാരം നടന്‍ രാഘവന്

0

തിരുവനന്തപുരം : 2019ലെ തോപ്പില്‍ഭാസി പ്രതിഭാ പുരസ്‌കാരം നടന്‍ രാഘവന്. പഠന കേന്ദ്രം ചെയര്‍മാന്‍ നടന്‍ മധുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കമ്മിറ്റിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്. പതിനായിരം രൂപയും പ്രശസ്‌തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം. മേയില്‍ വി.ജെ.ടി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരം നല്‍കുമെന്ന് പഠനകേന്ദ്രം ചെയര്‍മാന്‍ മധു, ജനറല്‍ സെക്രട്ടറി ബാലന്‍ തിരുമല എന്നിവര്‍ അറിയിച്ചു.

Leave A Reply

Your email address will not be published.